മൊബൈൽ റേഞ്ച്​ തേടി മരത്തിൽ കയറിയ 15കാരൻ ഇടി​മിന്നലേറ്റു മരിച്ചു

മുംബൈ: മൊബൈൽ ഫോണിന്​ റേഞ്ച്​ തിരഞ്ഞ്​ മരത്തിൽ കയറിയതിനിടെ 15 കാരന്​ ഇടി​മിന്നലേറ്റു ദാരുണാന്ത്യം. മഹാരാഷ്​ട്രയിലെ പാൽഗഢ്​ ജില്ലയിലാണ്​ നാടിനെ നടുക്കിയ ദുരന്തം. ദഹാനുയിലെ മങ്കർപാഡയിൽ നാലു കുട്ടികൾ കാലികളെ മേയ്​ക്കാൻ പോയതായിരുന്നു. മൊബൈൽ ഫോൺ കണക്​ഷൻ മുറിഞ്ഞതോടെ മരത്തിൽ കയറിയതിനിടെ പെ​ട്ടെന്ന്​ ഇടിമിന്നലോടു കൂടിയ കനത്ത മഴ എത്തുകയായിരുന്നു. നാലു പേരും മിന്നലേറ്റുവീണെങ്കിലും രവീന്ദ്ര കോർഡയെന്ന കൗമാരക്കാരൻ തത്​ക്ഷണം മരിച്ചു. മറ്റുള്ളവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്​. 

Tags:    
News Summary - Lightning Kills Boy Who Climbed Tree For Mobile Network In Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.