Posted On
date_range Updated On
date_range ആംസ്ട്രോങ്ങിന്റെ കുടുംബത്തിന് ഭീഷണി; സുരക്ഷ
ചെന്നൈ: കൊല്ലപ്പെട്ട ബഹുജൻ സമാജ് പാർട്ടി തമിഴ്നാട് അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. വീടിനുനേരെ ബോംബേറ് നടക്കുമെന്നും കുട്ടിയെ കടത്തിക്കൊണ്ടുപോകുമെന്നുമാണ് ഭീഷണി.
സതീഷ് എന്ന പേരിലാണ് കത്തയച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾക്ക് സായുധ പൊലീസിന്റെ സുരക്ഷ ഏർപ്പെടുത്തി. ആംസ്ട്രോങ് കൊല്ലപ്പെട്ടതിനുശേഷം ഭാര്യ പൊർകൊടിയെ പാർട്ടി തമിഴ്നാട് കോഓഡിനേറ്ററായി ദേശീയ അധ്യക്ഷ മായാവതി നിയമിച്ചിരുന്നു. ആംസ്ട്രോങ് വധക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മുഖ്യ പ്രതികൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.