ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ കൊമ്പുകോർക്കലുകൾ ഇനി മറക്കാം, മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി കത്തെഴുതിയിരിക്കുകയാണ്. തെക്കൻ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നീക്കത്തിനെതിരെ ഒന്നിച്ച് നിൽക്കണമെന്നാണ് കത്തിലെ ആവശ്യം.
വനിതാ സംവരണത്തിന്റെ മറവിൽ നിയസഭാ സീറ്റ് വർധിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഒന്നിച്ച് നിൽക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഏറെക്കാലമായി തെക്ക്, വടക്ക് വിഭജനം നിലനിൽക്കുന്നുണ്ട്. ഈ വേർതിരിവ് ആഴത്തിലാക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഈ നടപടിക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് രേവന്ദ് റെഡ്ഡി കത്ത് പിണറായിക്ക് കത്തെഴുതിയത്.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പിണറായി വിജയനും രേവന്ദ് റെഡ്ഡിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. ‘നീപോ മോനെ വിജയാ’ എന്ന രേവന്ദ് റെഡ്ഡിയുടെ പരിഹാസവും അതിന് ‘ഡാഷ് മോനേ രേവന്ദാ’ എന്ന് പിണറായി മറുപടി കൊടുത്തതും വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. ഇരു മുന്നണി നേതാക്കൾ ചേരിതിരിഞ്ഞ് ഈ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. എല്ലാം മറന്ന് പിണറായി വിജയന്റെ പിന്തുണ തേടി രേവന്ദ് റെഡ്ഡി കത്തെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.