representaional image
Posted On
date_range Updated On
date_range മുംബൈയിലെ അന്ധേരിയിൽ പുള്ളിപ്പുലിയെന്ന്; വലവിരിച്ച് പൊലീസും വനംവകുപ്പും
മുംബൈ: അന്ധേരിയിൽ പുള്ളിപ്പുലിയെ കണ്ടതിനെത്തുടർന്ന് പൊലീസും വനംവകുപ്പും ചേർന്ന് തെരച്ചിൽ തുടങ്ങി.
എം.ഐ.ഡി.സി ഭാഗത്തുള്ള ഹോട്ടലിന് സമീപം ഞായറാഴ്ച രാവിലെ സുരക്ഷ ജീവനക്കാരാണ് പുള്ളിപ്പുലിയെ കണ്ടതെന്നാണ് പറയപ്പെടുന്നത്. വലിയ കോർപറേറ്റ് ഓഫിസുകളും മിഡ്ലെവൽ യൂനിറ്റുകളും പ്രവർത്തിക്കുന്ന പ്രദേശമാണിത്.
'വന്യജീവി സംരക്ഷണ വിഭാഗവും എസ്.ആർ.പി.എഫും ലോക്കൽ പൊലീസും സംയുക്തമായാണ് പുള്ളിപ്പുലിക്കായി തെരച്ചിൽ നടത്തുന്നത്. സുരക്ഷ ജീവനക്കാർ കണ്ടതിന് ശേഷം അതിനെ ആരും കണ്ടിട്ടില്ല'- പൊലീസ് ഒഫീസർ ജഗദീഷ് ഷിൻഡെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.