കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ 10വയസുകാരനെ പുലി കടിച്ചുകൊന്നു

ഭോപാൽ: മധ്യപ്രദേശിസെ സിയോണി ജില്ലയിൽ 10വയസുകാരനായ ആദിവാസി ബാലനെ പുലി കടിച്ചുകൊന്നു. കൂട്ടുകാർക്കൊപ്പം റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ഏഴുമണിക്കാണ് നാടിനെ നടുക്കിയ സംഭവം. കാടിനോട് ചേർന്നുള്ള ഗ്രാമത്തിൽ റോഡിൽ കളിച്ചുകൊണ്ടു നിൽക്കുകയായിരുന്നു കുട്ടി. പുലിയെ കണ്ട് ഭയന്ന മറ്റു കുട്ടികൾ ഓടിമറഞ്ഞു.

വിവരം അറിഞ്ഞ് പരിഭാന്തരായ നാട്ടുകാർ സംഭവസ്ഥലത്തെത്തി പുലിയെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

Tags:    
News Summary - Leopard Mauls 10-year-old Tribal Boy to Death in MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.