ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കണം; ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി പുതിയ ഐ.ടി മന്ത്രി

ന്യൂഡല്‍ഹി: ട്വിറ്ററിനെതിരായ വിമര്‍ശനം മുന്‍ ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍ത്തിയേടത്തുനിന്ന് തുടങ്ങി പുതിയതായി ചുമതലയേറ്റ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ നിയമങ്ങളാണ് പരമോന്നതമെന്നും അത് പാലിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും ട്വിറ്ററും ഇടഞ്ഞുനില്‍ക്കുന്ന സാഹര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

ഇന്ത്യയില്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന ഏതൊരാളും രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് -അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ബി.ജെ.പി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഐ.ടി നിയമങ്ങള്‍ പ്രകാരം ഇന്ത്യക്കാരനായ ഒരാളെ സമൂഹമാധ്യമങ്ങള്‍ പരാതി പരിഹാര ഉഉദ്യോഗസ്ഥനായി നിയമിക്കണം. ഇതിന് മൂന്ന് മാസത്തെ സമയവും അനുവദിച്ചിരുന്നു. എന്നാല്‍, സമയപരിധി കഴിഞ്ഞിട്ടും ട്വിറ്റര്‍ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല.

കേന്ദ്രവും ട്വിറ്ററും ഐ.ടി നിയമത്തിന്റെ പുറത്ത് പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യക്കാരനെ പരാതിപരിഹാര ഉദ്യോഗസ്ഥനായി ട്വിറ്റര്‍ പിന്നീട് നിയോഗിച്ചെങ്കിലും ഇയാള്‍ രാജിവെച്ചിരുന്നു. ഈ ഒഴിവാണ് ഇനിയും നികത്താത്തത്.

നിങ്ങള്‍ക്ക് തോന്നിയ സമയം തീരുമാനിക്കാന്‍ പറ്റില്ലെന്ന് ഇന്നലെ ഹൈകോടതി വ്യക്തമാക്കിയിരുന്നു. നിയമം പാലിക്കാന്‍ എട്ട് മാസത്തെ സമയമാണ് ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടത്.

Tags:    
News Summary - Law Of Land Supreme": New IT Minister's Message To Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.