Posted On
date_range Updated On
date_range കുറഞ്ഞ വിവാഹപ്രായം സ്ത്രീക്കും പുരുഷനും 18 ആക്കണം –നിയമ കമീഷൻ
ന്യൂഡൽഹി: സ്ത്രീ-പുരുഷന്മാരുടെ നിയമപരമായ ചുരുങ്ങിയ വിവാഹപ്രായം 18 ആയി നിജപ്പെടുത്തണമെന്ന് നിയമ കമീഷൻ. വോട്ടുചെയ്യാൻ എല്ലാ പൗരനും പൊതുവായ പ്രായം നിശ്ചയിച്ചിട്ടുണ്ട്. അതുപോലെതന്നെ ഇണയെ തെരഞ്ഞെടുക്കുന്നതിനു യോഗ്യമാകുന്ന ചുരുങ്ങിയ പ്രായവും നിശ്ചയിക്കപ്പെടണം. വിവാഹം കഴിക്കാൻ പുരുഷന് ഒരു പ്രായം, സ്ത്രീക്ക് മറ്റൊരു പ്രായം എന്ന വേർതിരിവിന് അടിസ്ഥാനമില്ല.
പുരുഷനെയും സ്ത്രീയെയും തുല്യരായി ഗണിക്കുകയാണ് വേണ്ടത്. പുരുഷന് വിവാഹപ്രായം 21 എന്നും സ്ത്രീക്ക് 18 എന്നും നിശ്ചയിക്കുേമ്പാൾ, ഭാര്യ ഭർത്താവിനെക്കാൾ ചെറുപ്പമായിരിക്കണമെന്ന കാഴ്ചപ്പാട് ഉണ്ടാക്കിവെക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.