ബി.ജെ.പി പ്രകടന പത്രിക തിരുവനന്തുരത്ത് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പ്രകാശനം ചെയ്യുന്നു. ഒ.രാജഗോപാൽ എം.എൽ എ, പി.കെ.കൃഷ്ണദാസ് എന്നിവർ സമീപം
തിരുവനന്തപുരം: ലൗ ജിഹാദ്, ശബരിമല പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിയമം നിർമിക്കുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി പ്രകടനപത്രിക. ബി.പി.എൽ കുടുംബങ്ങൾക്ക് ആറ് സിലിണ്ടറുകൾ സൗജന്യമായി നൽകും. ഹൈസ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ് നൽകും തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു കുടുംബത്തിലെ ഒരാൾക്ക് വീതം ജോലി, കിടപ്പ് രോഗികൾക്ക് 5,000 രൂപ, ക്ഷേമപെൻഷൻ 3,500 രൂപയാക്കും. ക്ഷേത്രങ്ങളിലെ സർക്കാർ ഇടപെടൽ ഒഴിവാക്കും തുടങ്ങിയവയും പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇത്തവണ ഇ.ശ്രീധരനെ മുന്നിൽ നിർത്തിയാണ് ബി.ജെ.പിയുടെ പ്രചാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എൽ.ഡി.എഫിനേയും യു.ഡി.എഫിനേയും ഒഴിവാക്കി ഇക്കുറി ബി.ജെ.പിയെ തെരഞ്ഞെടുക്കണം. ബി.ജെ.പിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാൻ സാധിക്കുവെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.