രാഹുലിന്​ നേരെ നടന്നത്​ വധശ്രമമല്ലെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: കോൺ​ഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ നേരെ ഉണ്ടായത്​ വധശ്രമമല്ലെന്ന്​ കേന്ദ്രസർക്കാർ. മൊബൈൽ ഫോ ണിൽ നിന്നുള്ള ലൈറ്റാണ്​ വന്നതെന്നും അത്​ സ്​നിപ്പർ ഗണ്ണിൽ നിന്നുള്ള​തല്ലെന്നും​ എസ്​.പി.ജി ഡയറക്​ടർ അറിയിച്ച ു.

ഇതുമായി ബന്ധപ്പെട്ട്​ കോൺഗ്രസിൻെറ കത്ത്​ ലഭിച്ച വിവരം എസ്​.പി.ജി സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം, ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന്​ മൊബൈൽ ഫോണിൽ നിന്നുള്ള ലൈറ്റാണ്​ രാഹുലിൻെറ മുഖത്ത്​ പതിച്ചതെന്ന്​ എസ്​.പി.ജി വ്യക്​തമാക്കിയിട്ടുണ്ട്​.

അമേത്തിയിൽ പത്രികാ സമർപ്പണത്തിനെത്തിയ രാഹുൽ ഗാന്ധിക്ക്​ നേരെ വധശ്രമമുണ്ടായെന്ന്​ കോൺഗ്രസ്​ . ഇതുമായി ബന്ധപ്പെട്ട്​ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്ങിന്​ പരാതി നൽകിയിരുന്നു. പത്രിക സമർപ്പണത്തിന്​ എത്തിയ രാഹുലിൻെറ മുഖത്ത്​ ഏഴ്​ തവണ ലേസർ പതിച്ചുവെന്നാണ്​​ കോൺഗ്രസ്​ നേതാക്കൾ വ്യക്​തമാക്കുന്നത്​. ഇത്​ സ്​നിപ്പർ ഗണ്ണിൻെറ ലേസറാണോയെന്നായിരുന്നു​ കോൺഗ്രസ്​ നേതാക്കളുടെ സംശയം.

Tags:    
News Summary - Laser Pointed At Rahul Gandhi, Alleges Congress; Phone Light-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.