മുംബൈക്ക് രണ്ടാം സ്ഥാനം മാത്രം, ഒൗദ്യോഗികമായി മഹാരാഷ്ട്രയിലെ ഏറ്റവും വലിയ നഗരം ഇനി ഇതാണ്‌

പൂണെ: നിലവിലുള്ള നഗരപരിധിയില്‍ പുതിയ ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്താന്‍ പൂണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (പിഎംസി) നിര്‍ദേശിച്ചു.

നിലവിലുള്ള പുതിയ നഗരപരിധിയില്‍ 23 പുതിയ ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്താനാണ് പൂണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍്റെ (പിഎംസി) ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെയാണ്, മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഭൂമിശാസ്ത്ര പ്രദേശമുള്ള നഗരമായി പൂണെ ഒൗദ്യോഗികമായി മാറിയത്. പുതിയ സാഹചര്യത്തില്‍ പൂണെ രാജ്യത്തെ ഏഴാമത്തെ വലിയ നഗരമായി മാറുകയാണിപ്പോള്‍.

പിഎംസി അതിര്‍ത്തികള്‍ നീട്ടുന്നതിനായി സംസ്ഥാന നഗരവികസന വകുപ്പ് കഴിഞ്ഞ ഡിസംബര്‍ 23 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

പിഎംസി പരിധിയില്‍ ലയിപ്പിച്ചത്, മാലുങ്കെ, സുസ്, ബവ്ദാന്‍ ബുദ്രുക്, കിര്‍കാട്വാഡി, പിസോളി, കോന്ധ്വേധവാഡെ, കോപ്രെ, നാന്ദേഡ്, ഖഡക്വാസ്ല, മഞ്ജരി ബുദ്രുക്, നാര്‍ഹെ, ഹോകര്‍വാഡി, ഓട്ടോഡെഹന്ദവോടി, വഡാച്ചിവാടി , ഷവലെ വാടി, നന്ദോഷി, സനസ്നാഗര്‍, മഗ്ഡേവാടി, ഭിലരേവാടി, ഗുജര്‍ നിംബാല്‍ക്കര്‍വാഡി, ജംബുല്‍വാടി, കോലെവാഡി, വാഖോളി എന്നീ 23 ഗ്രാമങ്ങളാണ് ലയിപ്പിച്ചത്.

Tags:    
News Summary - Largest area under PMC, Pune officially becomes biggest city in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.