ഹിമാചലിൽ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് മാംസം കഴിക്കുന്നതുകൊണ്ട്- ഐ.ഐ.ടി മാണ്ഡി ഡയറക്ടർ

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനങ്ങളും മണ്ണിടിച്ചിലുമുണ്ടാകുന്നത് മനുഷ്യർ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിനാലാണെന്ന് ഐ.ഐ.ടി മാണ്ഡി ഡയറക്ടർ ലക്ഷ്മിധർ ബെഹ്‌റ. മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ ഹിമാചൽ പ്രദേശിന് തകർച്ചയുണ്ടാകുമെന്നും പരിസ്ഥിതിയുടെ നാശത്തിന് ഇത് കാരണമാവുമെന്നും ബെഹ്‌റ പറഞ്ഞു.

മണ്ണിടിച്ചിലും മേഘവിസ്‌ഫോടനങ്ങളും മറ്റ് നിരവധി സംഭവങ്ങളും ആവർത്തിക്കുന്നത് മൃഗങ്ങൾക്കെതിരായ ക്രൂരതയുടെ ഫലമാണ്. നല്ല മനുഷ്യരാകാൻ മാംസം കഴിക്കാതിരിക്കണമെന്നും ബെഹ്‌റ കൂട്ടിചേർത്തു. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. 

Tags:    
News Summary - ‘Landslides, cloudbursts happen in Himachal Pradesh as people eat meat…’: IIT Mandi director makes shocking claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.