റായ്ഗഢിൽ മണ്ണിടിച്ചിൽ; നാലു മരണം, നിരവധി പേർ കുടുങ്ങിയതായി സംശയം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിൽ ഖലാപൂരിലുണ്ടായ മണ്ണിടിച്ചിലിൽ നാലു മരണം. മൂന്നു പേർക്ക് പരിക്കേറ്റു. 30 കുടുംബങ്ങൾ കുടുങ്ങിയതായുള്ള സംശയം അധികൃതർക്കുണ്ട്.

ബുധനാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ആദിവാസി ഗ്രാമത്തിൽ 46ഓളം വീടുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് സംഭവം. ഇതിൽ ഏതാനും വീടുകളും ഒരു സ്കൂൾ കെട്ടിടവും മാത്രമാണ് മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെട്ടത്.

സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മോർബെ ഡാമിന് സമീപത്താണ് ഈ സ്ഥലം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് റായ്ഗഢിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - landslide in Maharashtra's Raigad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.