അമിത വേഗതയിൽ കുതിച്ചുവന്ന് ഡിവൈഡറിൽ ഇടിച്ചു കറങ്ങി ലംബോർഗിനി; വിഡിയോ

മുംബൈ: മുംബൈയിലെ കോസ്റ്റൽ റോഡിലെ ഡിവൈഡറിൽ അമിതവേഗതയിൽ എത്തിയ ഒരു ഹൈ എൻഡ് ലംബോർഗിനി കാർ ഇടിച്ചുകയറിയ വി​ഡിയോ വൈറലായി. ഞായറാഴ്ച രാവിലെ നടന്ന സംഭവത്തിൽ സ്പോർട്സ് കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

നഗരത്തിൽ ശക്തമായ മഴയുണ്ടായിരുന്നതിനാൽ റോഡിലെ നനവാണ് അപകടത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. 52 കാരനായ ഡ്രൈവർ അതിഷ് ഷാക്ക് ചക്രങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. തൽഫലമായി കാർ റോഡിൽ തെന്നിമാറി ഡിവൈഡറിൽ ഇടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

നേപ്പിയൻ സീ റോഡിൽ താമസിക്കുന്ന ഷാ, തെക്കൻ മുംബൈയിലെ കൊളാബയിലേക്ക് പോകുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശവും പിൻവശവും തകർന്നു. കാർ ക്രെയ്ൻ ഉപയോഗിച്ച് റോഡിൽ നിന്ന് മാറ്റി. കാറിന് എന്തെങ്കിലും സാങ്കേതിക തകരാറുണ്ടോ എന്ന് പരിശോധിക്കാൻ വർളി പൊലീസ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിനോട് ആവശ്യപ്പെട്ടു. അമിതവേഗത്തിൽ വാഹനമോടിച്ചതിന് ഷാക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.

കാറുകളോട് അഭിനിവേശമുള്ള റെയ്മണ്ട് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗൗതം സിംഘാനിയ തന്റെ ‘എക്സ്’ ഹാൻഡിൽ അപകടത്തിന്റെ വിഡിയോ പങ്കുവെക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ‘മറ്റൊരു ദിവസം, മറ്റൊരു ലംബോർഗിനി അപകടം. ഇത്തവണ മുംബൈയിലെ കോസ്റ്റൽ റോഡിൽ. ഈ കാറുകൾക്ക് ട്രാക്ഷൻ  ഉണ്ടോ? ലംബോർഗിനിക്ക് എന്താണ് സംഭവിക്കുന്നത്?- എക്സിൽ അദ്ദേഹം ചോദിച്ചു. 

Tags:    
News Summary - Lamborghini car loses control, crashes into Coastal Road divider in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.