ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യസ്ഥിതി മോശം; വൃക്കകളുടെ പ്രവർത്തനം ആശങ്കാജനകം

റാഞ്ചി: ആർ.ജെ.ഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യനില മോശമായി തുടരുന്നതായി ഡോക്ടർമാർ. വൃക്കകളുടെ പ്രവർത്തനം 25 ശതമാനമായി താഴ്ന്നുവെന്നും ഏതുനിമിഷവും സാഹചര്യം വഷളാകാമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു. റാഞ്ചി‍യിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലാണ് ലാലു പ്രസാദ് യാദവ് ചികിത്സയിലുള്ളത്.

ആശുപത്രി ഉന്നതവൃത്തങ്ങളെ ലാലുവിന്‍റെ ആരോഗ്യാവസ്ഥ ധരിപ്പിച്ചിട്ടുണ്ടെന്നും ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു. പ്രമേഹം രൂക്ഷമായ സാഹചര്യത്തിലുള്ള വൃക്കകളുടെ തകരാറിന് പരിഹാരമില്ലെന്നും മറ്റെവിടേക്കെങ്കിലും മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കാലിത്തീറ്റ അഴിമതിക്കേസിൽ കുറ്റക്കാരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2017 ഡിസംബർ മുതൽ ലാലു ജയിലിലായിരുന്നു. ഏഴ് വർഷത്തെ തടവാണ് ശിക്ഷ വിധിച്ചത്. 2018 ആഗസ്റ്റിൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കേസിൽ ലാലു സമർപ്പിച്ച ജാമ്യാപേക്ഷയിലുള്ള വാദം കഴിഞ്ഞ വെള്ളിയാഴ്ച ജാർഖണ്ഡ് ഹൈകോടതി ജനുവരി 22ലേക്ക് മാറ്റിയിരുന്നു. 

Tags:    
News Summary - lalu prasad yadavs health condition worsening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.