ന്യൂഡൽഹി: കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ മുഹമ്മദ് ഫൈസലിന്റെ എം.പി സ്ഥാനത്തിന് അയോഗ്യത കൽപിക്കുകയും ദിവസങ്ങൾക്കകം ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്ത സംഭവവികാസങ്ങൾക്കിടയിൽ, പശ്ചിമ ബംഗാളിൽനിന്ന് തെരഞ്ഞെടുപ്പു കമീഷന് ഒരു കത്ത്. അവിടെ ഒരു നിയമസഭ മണ്ഡലം അനാഥമായിട്ട് വർഷം ഒന്നായി. പക്ഷേ, ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടില്ല.
ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ രാജീവ് കുമാറിന് പശ്ചിമ ബംഗാളിലെ പിഴവ് ചൂണ്ടിക്കാട്ടി കത്തയച്ചത്. മണിക്തല എം.എൽ.എ സുധൻ പാണ്ഡിയുടെ മരണം 2022 ഫെബ്രുവരി 22നായിരുന്നു. 2022 ഡിസംബർ 27ന് മരണപ്പെട്ട സുബ്രതോ സാഹ എം.എൽ.എയുടെ മണ്ഡലമായ മുർഷിദാബാദ് സാഗർദിഘിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തുല്യപരിഗണന നൽകാത്തത് എന്താണെന്ന് അധീർ രഞ്ജൻ ചൗധരി കത്തിൽ ചോദിച്ചു.
തടവുശിക്ഷക്കെതിരായ അപ്പീൽ കണക്കിലെടുക്കാതെ ലക്ഷദ്വീപിൽ തിരക്കിട്ട് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെതിരെ മുഹമ്മദ് ഫൈസൽ കേരള ഹൈകോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.