കോവിഡിനിടെ പ്രയാഗ്‌രാജിൽ ലക്ഷങ്ങൾ ഗംഗാസ്നാനം നടത്തി

പ്രയാഗ്‌രാജ്: കോവിഡ് പകർച്ചവ്യാധികൾക്കിടെ ബുധനാഴ്ച മാഘമാസ പൂർണിമയിൽ ലക്ഷക്കണക്കിന് ഭക്തർ ഗംഗാനദിയിൽ പുണ്യസ്നാനം നടത്തി. രാവിലെ മുതൽ കുട്ടികളും പ്രായമായവരും സ്ത്രീകളുമടക്കം 4.50 ലക്ഷം പേർ ഗംഗയിലും നദീസംഗമത്തിലും പുണ്യസ്നാനം നടത്തിയതായി പ്രയാഗ്‌രാജ് മേള അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു.

അപകടങ്ങൾ നേരിടാൻ നിരവധി അഗ്നിശമന സേനാംഗങ്ങളെയും 108 മുങ്ങൽ വിദഗ്ധരെയും വിന്യസിച്ചിരുന്നു. സർക്കാർ വാഹനങ്ങളും ആംബുലൻസുകളും ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രദേശത്തേക്ക് വ്യാഴാഴ്ച രാത്രി 10​വരെ ​നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

Tags:    
News Summary - Lakhs of devotees take holy dip in Ganga in Prayagraj on Magh Purnima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.