ബംഗളൂരു: വിമാനത്താവളങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ബെൽഗാ വി, ഹുബ്ലി തുടങ്ങിയ വിമാനത്താവളങ്ങളുടെ പേര് മാറ്റണമെന്നാണ് കർണാടക സർക്കാറിെൻറ ആവശ്യം.
ബെൽഗാവി വിമാനത്താവളത്തിെൻറ പേര് കിട്ടുർ റാണി ചന്നമ്മ എന്നും ഹുബ്ലിയുടേത് സംഗോലി രായണ്ണ എന്നും പേര് മാറ്റാനാണ് കർണാടക സർക്കാർ വ്യോമയാന മന്ത്രാലയത്തോട് അഭ്യർഥിച്ചത്.
കിട്ടുറിെൻറ റാണി എന്ന പേരിൽ പ്രശസ്തയാണ് ചന്നമ്മ. 1800കളിൽ ബ്രിട്ടീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ചന്നമ്മ പോരാട്ടം നയിച്ചിട്ടുണ്ട്. ചന്നമ്മയുെട സേനാനായകനാണ് രായണ്ണ. നേരത്തെ യു.പിയിൽ സ്ഥലങ്ങളുടെ േപര് മാറ്റിയത് വിവാദങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.