കര്‍ണാടകയിലേക്ക്​ കെ.എസ്.ആര്‍.ടി.സി സര്‍വിസ്​ തുടങ്ങി

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി കര്‍ണാടക സര്‍വിസുകൾ പുനരാരംഭിച്ചു. ഏപ്രില്‍ ഒമ്പതിന്​​ നിര്‍ത്തിവച്ച സര്‍വിസാണ് പുനരാരംഭിച്ചത്. ആദ്യ ദിവസംതന്നെ പല ബസുകളിലും മുഴുവന്‍ സീറ്റുകളും റിസര്‍വേഷന്‍ ഫുള്‍ ആയിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബസുകൾ സര്‍വിസ് നടത്തിയത്. തിങ്കളാഴ്​ച രാവിലെ ഏഴിനാണ്​ ആദ്യ സര്‍വിസ് ആരംഭിച്ചത്. കോഴിക്കോടുനിന്ന്​ നാല് സര്‍വിസുകളാണുള്ളത്. രാവിലെ 10നും ഉച്ചക്ക് 1.30നും വൈകീട്ട് ഏഴിനുമാണ് ബാക്കി ബസുകള്‍ സര്‍വിസ് നടത്തിയത്. വരും ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സര്‍വിസ് വര്‍ധിപ്പിക്കും.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ബസോടിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കിയിട്ടില്ല. താമരശ്ശരി, കൽപറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടല്‍പ്പേട്ട വഴിയാണ് ആദ്യ സര്‍വിസ് നടത്തിയത്. യാത്രക്കര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമോ കോവിഡ് ഒരു ഡോസ് വാക്‌സിനേഷന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം. നിത്യേന യാത്ര ചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്തണം. ഇരുന്ന് മാത്രമാണ് യാത്ര അനുവദിക്കുക.

Tags:    
News Summary - ksrtc started service to karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.