കൊരങ്ങിണി കാട്ടുതീ: മരണം 16 ആയി

തേനി: കേരള-തമിഴ്​നാട്​ അതിർത്തിയി​ലെ കൊളുക്കുമല സന്ദര്‍ശിച്ചു​ മടങ്ങിയ കോളജ് വിദ്യാര്‍ഥികളടങ്ങുന്ന ട്രക്കിങ്​ സംഘം കാട്ടുതീയില്‍ അകപ്പെട്ട ദാരുണ സംഭവത്തിൽ മരണം 16 ആയി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തിരുപ്പൂർ സ്വദേശി ശക്തികലയും മറ്റൊരാളുമാണ് മരിച്ചത്. അപകടത്തിൽ നേരത്തെ ഏഴ്​ വനിതകളടക്കം 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.  

23 പേർ മധുരയിലെയും തേനിയിലെയും മെഡിക്കൽ കോളജുകളിൽ ഇപ്പോഴും ചികിത്സയിലാണ്​. തേനി ജില്ലയിലെ കൊരങ്ങിണി വനത്തിൽ പടർന്ന തീയിൽ ഞായറാഴ്​ചയാണ്​ 36 അംഗസംഘം ​അകപ്പെട്ടത്​. ഹെലികോപ്​ടർ ഉപയോഗിച്ചും മറ്റും 25 പേരെ രക്ഷപ്പെടുത്തി. മൂന്നുപേർ മലകയറ്റത്തി​​​​െൻറ തുടക്കത്തിൽ തന്നെ പിൻവാങ്ങിയിരുന്നു. 
 

Tags:    
News Summary - korangani fire: Death Roll Increase to 16 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.