കൊൽക്കത്തയിൽ 59 ബി.ജെ.പി പ്രവർത്തകർ അറസ്​റ്റിൽ

കൊ​ൽ​ക്ക​ത്ത: ജ​ന​സം​ഘം സ്ഥാ​പ​ക​ൻ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി​യു​ടെ പ്ര​തി​മ ത​ക​ർ​ത്ത പ്ര​ദേ​ശ​ത്ത് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച  59 ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​റ​സ്​​റ്റു​ചെ​യ്ത​വ​രി​ൽ ര​ണ്ട് സ്തീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ദി​ലീ​പ് ഘോ​ഷി‍​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്. 

പ്ര​തി​ഷേ​ധം എ​ല്ലാ ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് ദി​ലീ​പ് ഘോ​ഷ്  പ​റ​ഞ്ഞു. ത്രി​പു​ര​യി​ലെ ലെ​നി​ൻ പ്ര​തി​മ ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്  ഇ​ട​തു​പ‍ക്ഷ ഗ്രൂ​പ്പാ​യ റാ​ഡി​ക്ക​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി​യു​ടെ അ​ർ​ധ​കാ​യ പ്ര​തി​മ ത​ക​ർ​ത്ത​ത്. പ്ര​തി​മ പു​ന​ർ​നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - kolkatha bjp arrest - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.