മമതയുടെ കൗണ്ടർ അറ്റാക്ക്​: നാഗേശ്വര റാവുവി​െൻറ ഭാര്യയുടെ കമ്പനികളിൽ റെയ്​ഡ്​

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊല്‍ക്കത്ത പൊലീസ് കമീഷ​ണര്‍ രാജീവ് കുമാര്‍ ശനിയാഴ്ച സി.ബി.ഐക്ക് മ ുമ്പാകെ ഹാജരാകാനിരിക്കെ പുതിയ നീക്കവുമായി കൊൽക്കത്ത പൊലീസ്​. സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടറായിരുന്ന എം. നാഗേശ ്വര റാവുവിന്​ ബന്ധമുള്ള രണ്ട്​ സ്ഥാപനങ്ങളിൽ കൊല്‍ക്കത്ത പൊലീസ്​ റെയ്ഡ്​ നടത്തി.

നാഗേശ്വര റാവുവി​​​​​​​െൻറ ഭാര്യക്ക്​ പങ്കാളിത്തമുള്ള എയ്​ഞ്ചല മെര്‍ക്ക​ൈൻറൽസ് പ്രൈവറ്റ്​ ലിമിറ്റഡ്​​ എന്ന കമ്പനിയിലും കൊല്‍ക്കത്തയിലെ മറ്റൊരിടത്തുമാണ് റെയ്ഡ് നടന്നത്​. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നാഗേശ്വര റാവുവി​​​​​​​െൻറ ഭാര്യയുടെ കമ്പനിക്കെതിരെ നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

കമ്പനിയും സന്ധ്യയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതിന്​ തെളിവുകൾ കണ്ടെത്തിയതായി സൂചനയുണ്ട്​. കമ്പനിയിൽനിന്ന്​ ശമ്പളമെന്ന നിലക്കും സന്ധ്യ പണം കൈപ്പറ്റിയിരുന്നത്രെ. എന്നാൽ, പണമിടപാടുകൾക്കെല്ലാം കൃത്യമായ രേഖകളുണ്ടെന്നും അനധികൃത സമ്പാദ്യത്തി​​​െൻറ പ്രശ്​നമേ ഉദിക്കുന്നില്ലെന്നും നാഗേശ്വർ റാവു പ്രതികരിച്ചു.

അതേസമയം ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമീഷ​ണര്‍ രാജീവ് കുമാര്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഷില്ലോങിലെത്തിയിട്ടുണ്ട്. നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി കമ്മീഷണര്‍ ഓഫീസിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു​. ഇൗ സംഭവത്തിന്​ ശേഷം കേന്ദ്ര സർക്കാരും മമതാ സർക്കാരും പോരിലാണ്​.

Tags:    
News Summary - Kolkata Police Raid Offices of Firm Linked to CBI’s Nageswara Rao-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.