Posted On
date_range Updated On
date_range മായാജാലം മരണക്കളിയായി; ബംഗാളിൽ മജീഷ്യനെ നദിയിൽ കാണാതായി
കൊൽക്കത്ത: മാജിക് അവതരിപ്പിക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ മജീഷ്യനെ നദിയിൽ കാണാതായി. കൈകാലുകൾ കെട്ടി ഗ്ലാസ് പെ ട്ടിയിലിറങ്ങി ബന്ധിച്ച ശേഷം നദിയിൽ താഴ്ത്തുകയും രക്ഷപ്പെടുകയും ചെയ്യുന്നതായിരുന്നു മാജിക്. എന്നാൽ, പെട്ടി നദ ിയിൽ മുക്കി ഏറെ നേരമായിട്ടും മജീഷ്യൻ പുറത്തുവരാത്തതിനെ തുടർന്നാണ് സംഗതി കൈവിട്ടു പോയെന്ന് കാണികൾക്ക് മനസ്സിലായത്.
സോനാർപുർ സ്വദേശിയായ മജീഷ്യൻ ചഞ്ചൽ ലാഹിരിയാണ് മുങ്ങിപ്പോയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ഹൂഗ്ലി നദിയിലേക്കാണ് പെട്ടി താഴ്ത്തിയത്. ഏറെ നേരമായിട്ടും മജീഷ്യൻ പ്രത്യക്ഷപ്പെടാത്തതിനെ തുടർന്ന് കാണികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസും ദുരന്ത നിവാരണ സേനയും നദിയിൽ തെരച്ചിൽ നടത്തിയെങ്കിലും ചഞ്ചലിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തെരച്ചിൽ തിങ്കളാഴ്ചയും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.