Posted On
date_range Updated On
date_range കൊച്ചുവേളി-മംഗളൂരു ജങ്ഷൻ അന്ത്യോദയ പ്രതിവാര ട്രയിൻ സർവീസ് നാളെ മുതൽ
മംഗളൂരു: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളിക്കും മംഗളൂരു ജങ്ഷനുമിടയിൽ അന്ത്യോദയ ട്രെയിൻ സർവീസ് നടത്തും. കൊച്ചുവേളിയിൽ നിന്ന് ഈമാസം 19,26, അടുത്ത മാസം മൂന്ന്,10 എന്നീ തിങ്കളാഴ്ചകളിൽ രാത്രി 9.25 ന് പുറപ്പെടുന്ന ട്രെയിൻ (06649) പിറ്റേന്ന് രാവിലെ 9.15 ന് മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും.ഷൊർണൂർ ജങ്ഷൻ,തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.
മടക്ക ട്രെയിൻ (06650)ഈ മാസം 20,27, അടുത്ത മാസം നാല്,11 ചൊവ്വാഴ്ചകളിൽ രാത്രി 8.10 ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ എട്ടിന് കൊച്ചുവേളിയിൽ എത്തിച്ചേരും. 14 ജനറൽ കോച്ചുകളും ഒരു ഡിസേബ്ൾഡ് കോച്ചുമാണ് ട്രയിനിൽ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.