ബോംബ് ഭീഷണിയെത്തുടർന്ന് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനം നാഗ്പൂരിൽ അടിയന്തിരമായി ലാൻഡ് ചെയ്തു

നാഗ്പൂർ: ബോംബ് ഭീഷണിയെ തുടർന്ന് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനം നാഗ്പൂരിൽ ഇറക്കി. രാവിലെ 9.20 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 12.35ന് ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ട വിമാനത്തിനു നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്.

വിമാനം ലാന്‍റ് ചെയ്തയുടൻ യാത്രക്കാരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഭീഷണിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. വിമാനം അടിയന്തിരമായി ഇറക്കിയതിനെതുടർന്ന് മറ്റു ഷെഡ്യൂളുകൾ മുടങ്ങി.

Tags:    
News Summary - Kochi to delhi indigo airline flight did emergency landing in nagpur due to bomb threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.