ന്യൂഡൽഹി: എട്ട് മാസത്തെ വിവാദങ്ങൾക്ക് പര്യവസാനം. മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.എം ജോസഫിനെ ജഡ്ജിയാക്കി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
കൊളീജിയത്തിെൻറ രണ്ടാമത്തെ ശുപാർശയാണ് കോടതി അംഗീകരിച്ചത്. ജസ്റ്റിസ് ജോസഫിെൻറ പേര് പ്രത്യേകമായാണ് ശുപാർശ ചെയ്തിരുന്നത്. ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് വിനീത് ശരൺ എന്നിവരെയും സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോക്കൂർ, കുര്യൻ ജോസഫ്, എ.കെ സക്രി എന്നിവരുൾപ്പെട്ട കൊളീജിയമാണ് ഇവരെ ശുപാർശ ചെയ്തത്.
ജസ്റ്റിസ് ഋഷികേഷ് റോയ്യെ കേരളാ ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിൽ കേരളാ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു ഋഷികേഷ്. ഇരുവരുടെയും നിയമന ഉത്തരവ് രാഷ്ട്രപതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.