Posted On
date_range Updated On
date_range കള്ളക്കടത്ത് ശ്രമം; ഒരാൾ കൊല്ലപ്പെട്ടു
സിലിഗുരി: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അതിർത്തി സംരക്ഷണ സേന (ബി.എസ്.എഫ്) കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തുന്നതിനിടെ ഒരാൾ കൊല്ലപ്പെട്ടു. ബി.എസ്.എഫ് ജവാന് പരിക്കേറ്റു. ഡാർജിലിങ് ജില്ലയിലെ ഖൽപാറ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
ഇരുപതോളം ബംഗ്ലാദേശി ആക്രമികൾ ഇന്ത്യൻ പ്രദേശത്തേക്ക് കയറി സേനാംഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതായി ബി.എസ്.എഫ് വൃത്തങ്ങൾ പറഞ്ഞു. ഇവർ കടത്താൻ ശ്രമിച്ച രണ്ട് കന്നുകാലികളെ പിടികൂടി. കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.