Posted On
date_range Updated On
date_range കാണാതായ പെൺകുട്ടിയെ 17വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ കണ്ടെത്തി
ന്യൂഡൽഹി: 17 വർഷങ്ങൾക്ക് മുമ്പ് കാണാതായ പെൺകുട്ടിയെ ഡൽഹിയിലെ ഗോകുൽപുരിയിൽ കണ്ടെത്തി. നിലവിൽ 32 വയസുള്ള യുവതിയാണ് ഇവർ.
17 വർഷങ്ങൾക്ക് മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതായി മെയ് 22ന് സീമാപുരി പൊലീസ് സ്റ്റേഷനിലെ അംഗങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നുവെന്ന് ഡി.സി.പി ഷഹ്ദാര രോഹിത് മീണ പറഞ്ഞു.
2006ലാണ് പെൺകുട്ടലയെ കാണാതാവുന്നത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ഗോകുൽപുരി സ്റ്റേഷനിൽ തന്നെയായിരുന്നു അന്ന് കേസ് രജിസ്റ്റർ ചെയ്തത്.
2006ൽ വീടുവിട്ടിറങ്ങിയ പെൺകുട്ടി യു.പിയിലെ ബലിയ ജില്ലയിലുള്ള ചെർദിഹ് ഗ്രമാത്തിൽ ദീപക്ക് എന്നയാൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ മറുപടി നൽകി. ലോക്ഡൗൺ കാലത്ത് ദീപക്കുമായി തെറ്റിയ യുവതി ഗോകുൽപുരിയിൽ വാടകവീടെടുത്ത് താമസം ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.