ബംഗളൂരു: സോഫ്റ്റ്വെയർ എൻജിനീയറായ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച കേസിൽ ഒാൺലൈൻ ടാക്സിയായ ‘ഒാല’യുടെ ൈഡ്രവർ അറസ്റ്റിൽ. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയും ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണയുടെ പരാതിയിൽ ബംഗളൂരു സ്വദേശി ആർ. ജഗദീഷിനെയാണ് കോറമംഗല പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എേട്ടാടെയാണ് അറസ്റ്റിന് ആസ്പദമായ സംഭവം. കോറമംഗലയിൽനിന്ന് മടിവാളയിലേക്ക് ഒാലയുടെ ഷെയർ ടാക്സി വിളിച്ചപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് സുകന്യ പറഞ്ഞു.
കാറിൽ കയറിയശേഷം ഡ്രൈവർക്ക് വൺടൈം പാസ്വേഡ് കൈമാറിയെങ്കിലും തുകയെക്കുറിച്ച് ചോദിച്ച് തർക്കിക്കുകയായിരുന്നു. തുക ഒാൺലൈനായി മുൻകൂറായി അടച്ചതിനാൽ ഡ്രൈവർ യാത്രക്ക് താൽപര്യം കാണിച്ചില്ല. യാത്ര റദ്ദാക്കി നേരിട്ട് കാശ് നൽകുകയോ പേടിഎം വഴി ൈകമാറാനോ ഡ്രൈവർ നിർബന്ധിച്ചു. ഇതോടെ സുകന്യ ടാക്സി കമ്പനിയുടെ കസ്റ്റമർ കെയർ സെൻററിൽ വിളിച്ച് സംസാരിക്കുന്നതിനിടെ ഡ്രൈവർ ഡോറുകൾ ലോക്ക് ചെയ്ത് വാഹനം മുന്നോെട്ടടുത്തു. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് വാഹനം എടുത്തത്.
എന്നാൽ, പൊലീസ് സ്റ്റേഷൻറോഡിെൻറ എതിർവശത്തേക്ക് വണ്ടിതിരിച്ച ഡ്രൈവർ ഊടുവഴികളിലേക്ക് കയറി. ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ട് കാറിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.