Posted On
date_range Updated On
date_range ഖുശ്ബു ബി.ജെ.പിയിൽ ചേർന്നു
ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജി വെച്ച നടി ഖുശ്ബു സുന്ദർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി വക്താവ് സമ്പിത് പത്രയുടെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
കോൺഗ്രസിൽ നിന്ന് ഒതുക്കപ്പെട്ടതായി പരാതിപ്പെട്ട് രാജി വെച്ച് മണിക്കൂറുകൾക്കകമാണ് ഖുശ്ബു ബി.ജെ.പിയിലെത്തിയത്. 2014ലാണ് ഖുശ്ബു കോൺഗ്രസിൽ ചേർന്നത്.
ഖുശ്ബുവിെൻറ ബി.ജെ.പി പ്രവേശനം ഏറെക്കുറെ ഉറപ്പായുതോടെ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് കോൺഗ്രസ് അവരെ പാർട്ടി വക്താവ് സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.
രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഒരാളെ രാജ്യത്തിന് ആവശ്യമാണെന്ന് കാലക്രമേണ താൻ മനസ്സിലാക്കിയെന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ഖുശ്ബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.