ഖലിസ്ഥാൻ വിഘടനവാദി പാകിസ്താനിൽ മരിച്ചു

ചണ്ഡീഗഡ്: ഖലിസ്ഥാൻ വിഘടനവാദി ഹർവിന്ദർ സിങ് റിന്ദ പാകിസ്താനിൽ മരിച്ചു. ഈ വർഷം മെയിൽ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിൽ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയായിരുന്നു റിന്ദ. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. റിന്ദ ലാഹോറിലെ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണപ്പെട്ടത്.

നിരോധിക്കപ്പെട്ട സംഘടനയായ ബാബ്ബർ ഖൽസ ഇന്റർനാഷണലിലെ അംഗമാണ് റിന്ദ. ഹരിയാനയിലെ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്ത സംഭവത്തിലും റിന്ദ പ്രതിയാണ്. കഴിഞ്ഞ നവംബറിൽ നടന്ന ഗ്രനേഡ് ആക്രമണത്തിലും ഇയാൾ പ്രതിയായിരുന്നു.

റിന്ദക്ക് പ്രാദേശിക ഗുണ്ടകളുമായും പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദികളുമായും ബന്ധപ്പമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. വ്യാപകമായി അതിർത്തി കടന്നുള്ള കള്ളക്കടത്തു കേസുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നു. 

Tags:    
News Summary - Khalistani Terrorist Named In Punjab Rocket Attack Dead In Pak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.