ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെടുന്നതായി സാമ്പത്തിക സർവേ. കോവിഡ്കാല സമ്പദ്സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സർവേ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് സമ്മേളനത്തിെൻറ ആദ്യദിവസം പാർലമെൻറിൽ വെച്ചു.
കോവിഡ് പ്രതിരോധ നടപടികളിലൂടെ ലക്ഷം മരണങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞുവെന്ന സാമ്പത്തിക സർവേ അവകാശപ്പെടുന്നു. 37 ലക്ഷം പേർക്കിടയിൽ സംഭവിക്കുമായിരുന്ന കോവിഡ് ബാധ തടയാനും കഴിഞ്ഞെന്നും സർവേ വിശദീകരിക്കുന്നു.
കോവിഡ് പ്രതിരോധ നടപടികളിലൂടെ ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തോടൊപ്പമുള്ളത് തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവയാണ്. വ്യാപനം ഏറ്റവും നന്നായി തടഞ്ഞത് യു.പി, ഗുജറാത്ത്, ബിഹാർ സംസ്ഥാനങ്ങളും, രണ്ടിലും പിന്നാക്കംപോയ സംസ്ഥാനം മഹാരാഷ്ട്രയാണെന്നും സർവേ പറയുന്നു.
സർവേയിലെ മറ്റു പ്രധാന അവലോകനങ്ങൾ:
- സമസ്ത മേഖലകളും കോവിഡ് ബാധിത മുരടിപ്പ് നേരിടുേമ്പാൾ കാർഷിക മേഖലയിലെ വളർച്ചയാണ് രജതരേഖ. സേവന, നിർമാണ, ഉൽപാദന, കയറ്റിറക്കുമതി രംഗങ്ങൾ വലിയതോതിൽ പിന്നോട്ടടിച്ചു. എന്നാൽ താഴോട്ട് ഇടിഞ്ഞ അതേ പോലെ വിവിധ മേഖലകൾ തിരിച്ചുവരവ് നടത്തും.
- നടപ്പുവർഷം മൊത്ത ആഭ്യന്തര ഉൽപാദനം 7.7 ശതമാനം ഇടിയും. 2021-22 സാമ്പത്തിക വർഷത്തിൽ 11 ശതമാനം വളർച്ച പ്രതീക്ഷിക്കാം. പരിഷ്കരണം, അടിസ്ഥാന സൗകര്യ നിക്ഷേപം, ഉത്തേജന പാക്കേജ്, വാക്സിൻ ലഭ്യത, കുറഞ്ഞ പലിശക്ക് വായ്പ എന്നിങ്ങനെ സർക്കാർ സ്വീകരിക്കുന്ന നടപടികൾ അതിനു സഹായിക്കും. അടുത്ത രണ്ടുവർഷം അതിവേഗം വളരുന്ന സമ്പദ്വ്യവസഥയായിരിക്കും ഇന്ത്യ.
- തുടക്കത്തിലേ തന്നെ ലോക്ഡൗൺ തന്ത്രം ആവിഷ്കരിച്ചു നടപ്പാക്കിയത് വലിയ തോതിൽ ഫലം ചെയ്തു. 500 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇന്ത്യ ലോക്ഡൗൺ നടപ്പാക്കി. പരിശോധന, പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരുങ്ങാൻ ആവശ്യത്തിന് സമയം കിട്ടി. 37 ലക്ഷം കോവിഡ് കേസുകളും ലക്ഷം മരണങ്ങളും ഒഴിവാക്കാൻ കഴിഞ്ഞു.
- വികസിത രാജ്യങ്ങളെക്കാൾ ചെറുതാണ് ഇന്ത്യയുടെ സഹായ പാക്കേജ്. മറ്റു പല രാജ്യങ്ങളും വൻകിട ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ ഘട്ടംഘട്ടമായാണ് പാക്കേജ് കൊണ്ടുവന്നത്. എന്നാൽ, സാമ്പത്തികമായ തിരിച്ചുവരവിന് പാക്കേജ് സഹായിക്കുന്നു.
- ആരോഗ്യരംഗത്ത് സർക്കാറിെൻറ നിക്ഷേപം ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം)യുടെ ഒരു ശതമാനത്തിൽനിന്ന് മൂന്നു ശതമാനം വരെയാക്കണം. ടെലി മെഡിസിൻ സൗകര്യങ്ങൾ വികസിപ്പിക്കണം. പുതിയ സാമ്പത്തിക വർഷത്തിൽ ദേശീയപാത നിർമാണം വേഗത്തിലാവും. കോവിഡ് മൂലം പ്രതിദിന നിർമാണം 30 കിലോമീറ്ററിൽനിന്ന് 20 ആയി ചുരുങ്ങിയിരുന്നു. എന്നാൽ ഈ രംഗത്ത് വലിയ തിരിച്ചുവരവ് ഉണ്ടാകും.
- ലോക്ഡൗണിനെ തുടർന്ന് നാട്ടുനടപ്പായി മാറിയ ഓൺലൈൻ പഠന സമ്പ്രദായം ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ പലവിധ അസന്തുലിതാവസ്ഥകൾ മാറ്റിയെടുക്കാം. ഗ്രാമ-നഗര, ആൺ-പെൺ, പ്രായ, വരുമാന അന്തരങ്ങൾ കുറച്ചുകൊണ്ടുവരാം. പലവിധ മുന്നേറ്റങ്ങൾക്കിടയിലും അസമത്വം തുടരുകയാണ്. അവശ്യം വേണ്ടവയുടെ ലഭ്യത ഉറപ്പാക്കുന്നതിൽ മുന്നേറിയ സംസ്ഥാനങ്ങൾ കേരളം, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവയാണ്. പിന്നാക്കം നിൽക്കുന്നത് ഒഡിഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ത്രിപുര തുടങ്ങിയവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.