ന​ര​സിം​ഹ റാ​വു​

‘അയോധ്യ’ നിറയുന്ന കാലത്ത് റാവുവിനെ ഓർത്ത് കേന്ദ്രം

ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തതിൽ ഏറെ പഴികേട്ട മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരത് രത്ന ലഭിക്കുന്നത് അയോധ്യ വീണ്ടും വാർത്തകളിൽ നിറയുന്ന സമയത്ത്. 1991 മുതൽ 96 വ​രെ റാവു പ്രധാനമന്ത്രിയായ അഞ്ചു വർഷക്കാലത്താണ് സംഘ്പരിവാർ ശക്തിപ്രാപിച്ചുതുടങ്ങിയത്. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തത് ഈ നീക്കങ്ങൾക്ക് ആക്കംനൽകി. ബാബരി മസ്ജിദ് തകർച്ചക്കുശേഷം മുസ്‍ലിം പണ്ഡിതരെ ഉർദു ഭാഷയിൽ ആശ്വസിപ്പിച്ച റാവു, ഒരാഴ്ചക്കു​ശേഷം സ്വവസതിയിൽ ഐ.എ.എസ് പ്രൊബേഷനർമാരെ അഭിസംബോധന ചെയ്തപ്പോൾ ഭഗവദ്ഗീതയിലെ ശ്ലോകമുദ്ധരിച്ചിരുന്നു. സ്പാനിഷടക്കം 17 ഭാഷകൾ അറിയാമായിരുന്ന റാവു നിർണായക സമയങ്ങളിൽ മൗനംപാലിക്കുന്നു​വെന്ന് ഇടതുപാർട്ടികളടക്കം അക്കാലത്ത് കുറ്റപ്പെടുത്തിയിരുന്നു. സഹപ്രവർത്തകനായിരുന്ന ​മണിശങ്കർ അയ്യർ അടുത്തകാലത്ത് റാവുവിനെ വിശേഷിപ്പിച്ചത് ‘ആദ്യ ബി.ജെ.പി പ്രധാനമന്ത്രി’ എന്നായിരുന്നു. റാവുവിനെ കോൺഗ്രസ് തഴഞ്ഞെന്ന് ബി.ജെ.പി നേതാക്കൾതന്നെ പ്രചരിപ്പിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വർഷത്തിലെ ഭാരത് രത്ന ബഹുമതി.

രാജീവ് ഗാന്ധിയുടെ മരണത്തിനു പിന്നാലെ സമവായത്തിൽ കോൺഗ്രസ് ​പ്രസിഡന്റായ റാവു അതുവഴി പ്രധാനമന്ത്രിസ്ഥാനത്തും എത്തി. റാവു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാതെ മാറിനിൽക്കുന്നതിനിടെയാണ് രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിത മരണമുണ്ടായത്. ആദ്യം ന്യൂനപക്ഷമായിരുന്ന സർക്കാറിനെ തന്ത്രപരമായി ഭൂരിപക്ഷത്തിലുറപ്പിച്ച റാവുവാണ് രാജ്യത്ത് സാമ്പത്തിക പരിഷ്‍കരണത്തിന് തുടക്കമിട്ടത്. മരിച്ച് 19 വർഷത്തിനുശേഷമാണ് മുൻ കോൺഗ്രസ് നേതാവി​നെ തേടി ഭാരത് രത്നയെത്തുന്നത്. 

Tags:    
News Summary - Kendra remembers Rao at the time of 'Ayodhya'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.