ലെഫ്റ്റനന്‍റ് ഗവർണർക്ക് കെജ്രിവാളിന്‍റെ മറുപടി; ‘രാഷ്ട്രീയ ഗൂഢാലോചനക്ക് ജനം മറുപടി നൽകും’

ന്യൂഡൽഹി: തനിക്കെതിരെയുള്ളത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനം ഇതിന് മറുപടി നൽകുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ന്യൂഡൽഹി റൗസ് അവന്യൂ കോടതിയിലേക്ക് കൊണ്ടുവരുമ്പോൾ മാധ്യമപ്രവർത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സർക്കാർ, ജയിലിൽനിന്ന് നടത്താൻ കെജ്രിവാളിനെ സമ്മതിക്കില്ലെന്ന ഡൽഹി െലഫ്റ്റനന്റ് ഗവർണറുടെ പ്രസ്താവനയോടാണ് കെജ്രിവാൾ പ്രതികരിച്ചത്.

ഇ.ഡി കസ്റ്റഡിയിൽനിന്ന് കെജ്രിവാൾ ഉത്തരവിറക്കുന്നതിനെതിരെ ബി.ജെ.പി പരാതി നൽകിയതിനെ തുടർന്നാണ് െലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന ഡൽഹി സർക്കാർ ജയിലിൽ നിന്ന് നടത്താൻ സമ്മതിക്കില്ലെന്ന് വ്യക്തമാക്കിയത്.

ജയിലിലിരുന്ന് ഭരിക്കാനാവില്ലെന്ന് ലെഫ്റ്റനന്റ് ഗവർണർ

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇ.ഡി കസ്റ്റഡിയിൽനിന്നും ഭരണം നടത്തുന്നതിനെതിരെ ഡൽഹി െലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന. കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി കസ്റ്റഡിയിൽനിന്നും കെജ്രിവാൾ ജലസേചനം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് ഉത്തരവുകൾ ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച നടന്ന സ്വകാര്യ ചാനൽ പരിപാടിയിൽ ജയിലിൽനിന്നും ഡൽഹി സർക്കാർ നടത്താനാവില്ലെന്ന് െലഫ്. ഗവർണർ വ്യക്തമാക്കിയത്.

കെജ്രിവാൾ ഇ.ഡി കസ്റ്റഡിയിൽനിന്നും ഉത്തരവ് ഇറക്കിയതിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബി.ജെ.പി ഘടകം െലഫ്. ഗവർണർക്ക് പരതി നൽകിയിരുന്നു. എന്നാൽ, രാജിവെക്കില്ലെന്നും ജയിലിൽനിന്നും കെജ്രിവാൾ തന്നെ ഭരിക്കുമെന്നും ആം ആദ്മി പാർട്ടി ആവർത്തിച്ചു.

Tags:    
News Summary - Kejriwal's reply to Lt Governor; 'People will respond to political conspiracy'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.