കെജ്രിവാൾ യോഗം വിളിച്ചത് നന്ദി അറിയിക്കാനെന്ന് ഭഗവന്ത് മാൻ; ‘നേതൃമാറ്റവും കൂറുമാറ്റവുമില്ല’

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ ഭിന്നതയുണ്ടെന്നും എം.എൽ.എമാർ കൂറുമാറുമെന്നുമുള്ള വാർത്തകൾ നിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിൽനിന്നുള്ള എം.എൽ.എമാർ പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളുമായി ചൊവ്വാഴ്ച ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മാനിന്റെ പ്രതികരണം.

പാർട്ടിയിൽ നേതൃമാറ്റവും കൂറുമാറ്റവുമില്ല. പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ മാത്രമാണ്. ഡൽഹി തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ ചുമതല വഹിച്ച നേതാക്കൾക്ക് നന്ദി അറിയിക്കാനാണ് ദേശീയ അധ്യക്ഷൻ യോഗം വിളിച്ചത്. പഞ്ചാബിൽ തന്റെ സർക്കാർ കാലാവധി പൂർത്തിയാക്കും.

വിദ്യാഭ്യാസത്തിനായാലും അടിസ്ഥാന സൗകര്യ മേഖലയിലായാലും പൊതുജന ക്ഷേമത്തിനായി പാർട്ടി പ്രവർത്തിച്ചിട്ടുണ്ട്. ജയവും തോൽവിയും രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പഞ്ചാബിനെ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന മാതൃകയാക്കാൻ യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kejriwal meets Punjab CM Bhagwant Mann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.