Posted On
date_range Updated On
date_range അരവിന്ദ് കെജ്രിവാൾ ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് പാർലമെൻറിൽ വെച്ചാണ് കൂടിക്കാഴ്ച. കെജ്രിവാൾ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക.
48 പേർ കൊല്ലെപ്പടാനിടയായ ഡൽഹി കലാപത്തിന് ശേഷമുള്ള കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയാകുമെന്നാണ് സൂചന.
തെരെഞ്ഞടുപ്പ് വിജയത്തിന് ശേഷം കെജ്രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു. അമിത് ഷായുമായുള്ള ചർച്ച ഫലവത്തായിരുന്നുവെന്നും ഡൽഹിയിലെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായും കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു. ഡൽഹി കലാപത്തിെൻറ പശ്ചാത്തലത്തിൽ അമിത് ഷാ വിളിച്ച യോഗത്തിലും കെജ്രിവാൾ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.