ന്യൂഡൽഹി: കലാപം നടക്കുേമ്പാൾ മാത്രമല്ല അതു കഴിഞ്ഞിട്ടും ഇരകളെ അരവിന്ദ് കെജ്രിവാളും സർക്കാറും തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ഇരകൾക്ക് ചികിത്സ, ഭക്ഷണം, താമസം തുടങ്ങി ഒരു സൗകര്യവും ഇതുവരെ കൃത്യമായി ലഭ്യമാക്കിയിട്ടില്ലെന്ന് കലാപബാധിത മേഖലകൾ സന്ദർശിച്ച മനുഷ്യാവകാശ പ്രവർത്തകർ തയാറാക്കിയ തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ ഇരകളോട് കാണിക്കുന്ന അനീതി റിപ്പോർട്ടിൽ അക്കമിട്ടു നിരത്തി. തിങ്കളാഴ്ച പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹർഷ്മന്ദർ, അഞ്ജലി ഭരദ്വാജ്, ആനി രാജ, ഡോ. ഹർജിത് സിങ് ഭാട്ടി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
പുനരധിവാസ കേന്ദ്രങ്ങൾ തുറന്നതായും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തതായും ദിവസവും വാർത്തസമ്മേളനം വിളിച്ച് കെജ്രിവാൾ പറയുന്നുണ്ട്. എന്നാൽ, കലാപ ബാധിത മേഖലകളിൽ പുനരധിവാസ കേന്ദ്രം ഒന്നുപോലും കാണാനായിട്ടില്ല. എല്ലായിടങ്ങളിലും സർക്കാറിതര സന്നദ്ധ സംഘടനകളും ഗുരുദ്വാര, പള്ളി തുടങ്ങി മതസ്ഥാപനങ്ങളുമാണ് സന്നദ്ധപ്രവർത്തനം നടത്തുന്നത്. സർക്കാറിെൻറ സഹായങ്ങൾ എത്തുന്നില്ലെന്ന് ഇരകൾ ആവർത്തിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യവ്യക്തികളുടെ വീടുകളിലാണ് അഭയാർഥികളായവർ കഴിയുന്നത്. ശിവ് വിഹാറിൽനിന്നു മാത്രം 1,000ത്തിനുമുകളിൽ അഭയാർഥികളുണ്ട്. ഒരു വീടിെൻറ ഹാളിൽ 100 പേർ വരെ കഴിഞ്ഞുകൂടുന്നു. തകർന്ന വീടുകളിൽനിന്ന് രേഖകൾ കിട്ടുമോയെന്നറിയാൻ പോയവർക്ക് പിന്നീടും മർദനമേൽക്കേണ്ടി വന്നു. കെജ്രിവാൾ സർക്കാറിന് കീഴിലാണ് ജി.ടി.ബി ആശുപത്രി. ചികിത്സക്കായി അവിടെ എത്തുന്നവർ വിവേചനം നേരിടുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അഞ്ജലി ഭരദ്വാജ്, ആനി രാജ, പൂനം കൗഷിക്, ഗീതാജ്ഞലി കൃഷ്ണ, അമൃത ജോഹ്നരി എന്നിവരടങ്ങുന്ന സംഘമാണ് ചമൻപാർക്ക്, ശിവ്വിഹാർ, ബജൻപുര എന്നിവിടങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയറാക്കിയത്. അതിനിടെ, കെജ്രിവാളിനെതിരെ മുൻ സഹപ്രവർത്തകൻ അശുതോഷും രംഗത്തുവന്നു. വെറും വോട്ടു രാഷ്ട്രീയം മാത്രമാണ് കെജ്രിവാളിേൻറതെന്ന് അശുതോഷ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.