പാർട്ടി പ്രമേയത്തെ പിന്തുണച്ചില്ല; അൽക്ക ലാംബയുടെ രാജി ആവശ്യപ്പെട്ട്​ എ.എ.പി​

ന്യൂഡൽഹി: ആംആദ്​മി പാർട്ടി എം.എൽ.എ അൽക്ക ലാംബയോട്​ നിന്ന്​ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ അരവിന്ദ്​ കെജ് ​രിവാൾ. മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിക്ക്​ നൽകിയ ഭാരത്​രത്​ന പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പാർട്ടി കെ ാണ്ടുവന്ന പ്രമേയത്തെ പിന്തുണക്കാത്തതിനെ തുടർന്നാണ്​ നടപടി. സിഖ്​ വിരുദ്ധ കലാപം നിയന്തിക്കുന്നതിൽ പരാജയപ്പെട്ട രാജീവ്​ ഗാന്ധി ഭാരത്​ രത്​നക്ക്​ അർഹനല്ലെന്നായിരുന്നു ആംആദ്​മി പാർട്ടിയുടെ അഭിപ്രായം.

സഭയിൽ പ്രമേയം പാസായെങ്കിലും പാർട്ടി എം.എൽ.എയായ അൽക്ക ലാംബ പ്രമേയത്തെ പിന്തുണച്ചില്ല. പ്രമേയത്തെ പിന്തുണക്കാൻ ലാംബയിൽ സമ്മർദം ചെലുത്തിയെങ്കിലും അവർ സഭ ബഹിഷ്​കരിച്ച്​ ഇറങ്ങിപ്പോയി. തുടർന്ന്​ എ.എ.പി നേതാവ്​ അരവിന്ദ്​ കെജ്​രിവാൾ രാജി ആവശ്യപ്പെടുകയായിരുന്നെന്ന്​ അൽക്ക പറഞ്ഞു. എന്ത്​ പ്രത്യാഘാതവും നേരിടാൻ തയാറാണ്​. കെജ്​രിവാളിനോട്​ സംസാരിച്ചപ്പോൾ അദ്ദേഹം രാജി ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാൻ തയാറാണെന്നും അൽക്ക പറഞ്ഞു.

ഭാരത്​ രത്​ന തിരിച്ചെടുക്കണമെന്ന ആവശ്യത്തോട്​ യോജിപ്പില്ല. അതു​െകാണ്ടാണ്​ ഇറങ്ങിപ്പോയതെന്നും അൽക കൂട്ടിച്ചേർത്തു. അൽക്കക്കെതിരെ നടപടി എടു​െത്തങ്കിലും പിന്നീട്​ ആംആദ്​മി പാർട്ടിയും പ്രമേയത്തിൽ നിന്ന്​ വ്യതിചലിച്ചു.

Tags:    
News Summary - Kejriwal Demands MLA Alka Lamba's Resignation From AAP - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.