സായുധ സേനയുടെ ചിത്രങ്ങൾ പ്രചാരണത്തിന്​ ഉപയോഗിക്കരുത്​ -തെരഞ്ഞെടുപ്പ്​ കമ്മീഷൻ

ന്യൂഡൽഹി: സായുധ സേന രാഷ്​ട്രീയത്തിന്​ അതീതവും നിഷ്​​പക്ഷവുമാണെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ. സേനയുടെ ചിത്രങ ്ങളോ സൈനികരുടെ ചിത്രങ്ങളോ ലോക്​സഭാ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടികൾക്ക്​ ഉപയോഗിക്കരുതെന്ന്​ കമ്മീഷൻ രാഷ്​ട്രീയ പാർട്ടികളോട്​ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്​തമാക്കുന്ന നോട്ടീസും പാർട്ടികൾക്ക്​ അയച്ചിട്ടുണ്ട്​.

നരേന്ദ്ര മോദി, അമിത്​ഷാ തുടങ്ങിയ ബി.ജെ.പി നേതാക്കൾ വ്യോമസേന വിങ്​ കമാൻഡർ അഭിനന്ദൻ വർധമാ​നൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം മോദിക്ക്​ കീഴിൽ എന്തും സാധ്യം എന്നെഴുതിയ ​ബോർഡുകൾ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടതിന്​ പിറകെയാണ്​ കമീഷ​​െൻറ നോട്ടീസ്​.

അഭിനന്ദനെ പാക്​ പിടിയിൽ നിന്ന്​ മോചിപ്പിച്ചതിന്​ പിറകെ അത്​ മോദിയുടെ കഴിവു​െകാണ്ടാണെന്ന്​ പറയുന്ന വരികൾ കേന്ദ്ര മന്ത്രി സ്​​മൃതി ഇറാനിയും പോസ്​റ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - Keep Armed Forces Out Of Political Campaigns - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.