ഹൈദരാബാദ്: തെലങ്കാനയിൽ ബജറ്റ് അവതരിപ്പിക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈകോടതിയിൽ. ജനുവരി മൂന്നാം ആഴ്ച തന്നെ ബജറ്റിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട ഫയലുകൾ ഗവർണറുടെ ഓഫിസിലേക്ക് അയച്ചിരുന്നു. എന്നാൽ അനുമതി നൽകാൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ തയാറായില്ല.
തുടർന്നാണ് സർക്കാർ കോടതിയെ സമീപിച്ചത്. ബജറ്റിന് മുന്നോടിയായുള്ള പ്രസംഗത്തിന്റെ കോപ്പിയും ഗവർണറുടെ ഓഫിസ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് ധനമന്ത്രി ടി. ഹരീഷ് റാവു ബജറ്റ് അവതരിപ്പിക്കേണ്ടത്.
ബജറ്റ് അവതരിപ്പിക്കാൻ നാലുദിവസമേ ശേഷിക്കുന്നുള്ളൂ. എന്നാൽ ഇതുസംബന്ധിച്ച് ഒരു അറിയിപ്പും രാജ്ഭവനിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ധനമന്ത്രി പറയുന്നത്. ഈ സാഹചര്യത്തിൽ ബജറ്റിന് അംഗീകാരം നൽകാതെ വന്നാൽ ഭരണഘടന പ്രതിസന്ധിയുണ്ടാകുമെന്ന് കോടതിയെ ധരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.