(ANI Photo - Imran Nissar)

നാടുവിടാനൊരുങ്ങി പണ്ഡിറ്റ് ജീവനക്കാർ

ശ്രീനഗർ: പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിൽ ജോലി ലഭിച്ച ഒരു കൂട്ടം കശ്മീരി പണ്ഡിറ്റ് ജീവനക്കാർ കശ്മീരിൽ നിന്ന് കൂട്ടക്കുടിയേറ്റത്തിന് ഒരുക്കം തുടങ്ങി. മുസ്‌ലിംകളല്ലാത്ത ജീവനക്കാരെ ലക്ഷ്യമിട്ടുള്ള തീവ്രവാദികളുടെ കൊലപാതക പരമ്പരയിൽ പ്രതിഷേധിച്ചാണ് നീക്കം.

തങ്ങളുടെ ചരക്കുകൾ കൊണ്ടുപോകാനുള്ള നിരക്ക് ചർച്ച ചെയ്യാൻ ബുധനാഴ്ച ട്രക്ക് ഉടമകളുമായി കൂടിക്കാഴ്ച നടത്തിയെന്ന് സംഘം പറഞ്ഞു. കുൽഗാം ജില്ലയിലെ അധ്യാപിക തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിറകെ, 24 മണിക്കൂറിനുള്ളിൽ സർക്കാർ തങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയില്ലെങ്കിൽ താഴ്‌വര വിടുമെന്ന് ജീവനക്കാരുടെ സംഘടന വ്യക്തമാക്കിയിരുന്നു.

കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകം തുടരുകയാണെന്നും സർക്കാറിനോട് അപേക്ഷിച്ച് മടുത്തുവെന്നും ജീവനക്കാരിലൊരാൾ പറഞ്ഞു. പ്രതിനിധി സംഘം ലഫ്റ്റനന്റ് ഗവർണറെ നേരത്തേ കണ്ടിരുന്നു. ഞങ്ങളെ രക്ഷിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. താഴ്‌വരയിലെ സ്ഥിതി സാധാരണ നിലയിലാകുന്നത് വരെ സ്ഥലംമാറ്റണമെന്നാണ് ആവശ്യപ്പെട്ടത് -അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, കുടിയേറ്റ ജീവനക്കാരെയും ജമ്മുവിൽ നിന്നുള്ള മറ്റുള്ളവരെയും കശ്മീരിലെ സുരക്ഷിത സ്ഥലങ്ങളിൽ ജൂൺ ആറിനകം നിയമിക്കാൻ ധാരണയായി. പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജ് ജീവനക്കാരെയും കശ്മീർ ഡിവിഷനിൽ നിയമിച്ച ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരെയും ഉടൻ സുരക്ഷിത സ്ഥലങ്ങളിൽ നിയമിക്കുമെന്നും ഈ മാസം ആറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.  

ജമ്മുവിൽ രണ്ടാം ദിവസവും പ്രതിഷേധം

സാം​ബ: തെ​ക്ക​ൻ ക​ശ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ സ്കൂ​ൾ അ​ധ്യാ​പി​ക തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. സാം​ബ, ക​ത്വ ജി​ല്ല​ക​ളി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​വ​സ​വും പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി. സാം​ബ നി​വാ​സി ര​ജ​നി ബാ​ല (36) യാ​ണ് തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.

പ്ര​തി​ഷേ​ധ​ക്കാ​ർ സാം​ബ​യി​ൽ ബു​ധ​നാ​ഴ്ച ജ​മ്മു-​പ​ത്താ​ൻ​കോ​ട്ട് പാ​ത ഉ​പ​രോ​ധി​ച്ചു. ര​ജ​നി​യെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സാം​ബ​യി​​ലെ ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. പാ​ക് വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി നൂ​റു​ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ ജ​മ്മു-​പ​ത്താ​ൻ​കോ​ട്ട് പാ​ത​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ദ​മ്പ​തി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള അ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കു​ക​യും ബാ​ല​യെ കു​ൽ​ഗാ​മി​ലേ​ക്കു​ള്ള സ്ഥ​ലം​മാ​റ്റം മാ​സ​ങ്ങ​ളോ​ളം വൈ​കി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ, പ്ര​ത്യേ​കി​ച്ച് കു​ൽ​ഗാം സി.​ഇ.​ഒ​യെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. വാ​ഹ​ന ഗ​താ​ഗ​തം ത​ട​ഞ്ഞു. താ​ഴ്‌​വ​ര​യി​ലെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഹി​ന്ദു​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ലെ​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ കോ​ലം ക​ത്തി​ച്ചു.

Tags:    
News Summary - Kashmiri Pandits employed under Jammu Kashmir govt to be moved to safer places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.