കശ്മീര്‍: സ്ഥിതി മെച്ചപ്പെടുന്നു

ശ്രീനഗര്‍: വിഘടനവാദികള്‍ നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ കശ്മീരില്‍ സ്ഥിതിഗതികളില്‍ നേരിയ ഉണര്‍വ്. ലാല്‍ചൗക്കില്‍ ഉള്‍പ്പെടെ, നഗരത്തിന്‍െറ വിവിധ കേന്ദ്രങ്ങളില്‍ കടകളും പെട്രോള്‍പമ്പുകളും തുറന്നു പ്രവര്‍ത്തിച്ചു. അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ളെന്ന് പൊലീസ് അറിയിച്ചു. 
കര്‍ഫ്യൂ പിന്‍വലിച്ച് മൂന്നാം ദിനമായിരുന്ന ചൊവ്വാഴ്ച, ശ്രീനഗറിലും മറ്റും പ്രതിഷേധം സംഘടിപ്പിക്കാനുള്ള വിഘടനവാദികളുടെ ശ്രമം സുരക്ഷാവിഭാഗം തടഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ കനത്ത സേനാവിന്യാസം വകവെക്കാതെ ജനങ്ങള്‍ പ്രതിഷേധപ്രകടനങ്ങള്‍ക്ക് ഒരുങ്ങിയത് നേരിയ സംഘര്‍ഷത്തിന് കാരണമായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.
Tags:    
News Summary - kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.