Posted On
date_range Updated On
date_range കശ്മീർ ഹരജികളിൽ ഒന്നുമുതൽ വാദം; ഹരജികൾ അഞ്ചംഗ ഭരണഘടന ബെഞ്ചിന്
ന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370, 35എ വകുപ്പുകൾ റദ് ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജികൾ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ അഞ്ചംഗ ഭര ണഘടന ബെഞ്ച് ഒക്ടോബർ ഒന്നുമുതൽ കേൾക്കും.
ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ആർ. സുഭാഷ് റെഡ്ഢി, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്നതാണ് ബെഞ്ച്. ഇന്ത്യയോട് ലയിച്ചപ്പോൾ കശ്മീരിന് പ്രത്യേക അവകാശം നൽകിയ ഭരണഘടനയുടെ 370, 35എ വകുപ്പുകൾ റദ്ദാക്കി ആഗസ്റ്റ് അഞ്ചിന് രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവ്, ജമ്മു-കശ്മീർ സംസ്ഥാനം ഇല്ലാതാക്കി രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ നിയമ നിർമാണം എന്നിവ ചോദ്യംചെയ്ത് സമർപ്പിച്ച വിവിധ ഹരജികളാണ് സുപ്രീംകോടതി ബെഞ്ച് പരിഗണിക്കുന്നത്.
പ്രത്യേക പദവി റദ്ദാക്കിയ നടപടിക്കെതിരെ സമർപ്പിച്ച ഹരജികളിൽ കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കുകയോ സുപ്രീംകോടതി അഭിപ്രായം പറയുകയോ ചെയ്താൽ അതിർത്തിയിലും െഎക്യരാഷ്ട്ര സഭയിലും അതിെൻറ പ്രത്യാഘാതമുണ്ടാകുമെന്ന അറ്റോണി ജനറലിെൻറ മുന്നറിയിപ്പ് തള്ളിയാണ് ആഗസ്റ്റ് 28ന് ഹരജികൾ അഞ്ചംഗ ബെഞ്ചിന് വിട്ടത്.
കേന്ദ്രത്തിെൻറ എതിർപ്പ് പരിഗണിക്കുന്നില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഹരജികളിൽ കേന്ദ്രത്തിന് നോട്ടീസ് അയക്കുമെന്ന് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.