കശ്​മീരിൽ ഏറ്റുമുട്ടൽ; രണ്ട്​ മരണം

ശ്രീനഗര്‍: കശ്മീരിൽ സുരക്ഷാ സൈനികരും ആയുധധാരികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഹിസ്ബുൽ മുജാഹിദീൻ ഉന്നത കമാൻഡറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. പുല്‍വാമ ജില്ലയിലെ അവാന്തിപോറ മേഖലയിലാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്. 

മൂന്ന് ഭീകരർ സ്വകാര്യ കാറിൽ സഞ്ചരിക്കുന്നതായി വിശ്വസനീയ വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിലെ പൊലീസും രാഷ്ട്രീയ റൈഫിൾസ് സേന അംഗങ്ങളും കാർ തടയുകയായിരുന്നു. 

സുരക്ഷ ഉദ്യോഗസ്ഥർ കാർ ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെെട്ടങ്കിലും ആയുധധാരികൾ വെടിയുതിർത്തു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. മൂന്നാമത്തെയാൾക്ക് വേണ്ടി മേഖലയിൽ തെരച്ചിൽ തുടരുകയാണ്. 
                
 

Tags:    
News Summary - Kashmir: 2 militants, including top

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.