Posted On
date_range Updated On
date_range കരുണാനിധി സുഖം പ്രാപിക്കുന്നു- പളനിസ്വാമി
ചെന്നൈ: ഡി.എം.കെ നേതാവ് കരുണാനിധിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുന്നതായും അദ്ദേഹം സുഖം പ്രാപിക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. കരുണാനിധിയെ സന്ദർശിച്ച ശേഷം കാവേരി ആശുപത്രിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവവും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
കരുണാനിധി മരണത്തിൻറെ ദൈവമായ യമനുമായി യുദ്ധം ചെയ്യുകയാണെന്നും അദ്ദേഹം വിജയിച്ച് തിരികെയെത്തുമെന്നും എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ പറഞ്ഞു.
ആശുപത്രിക്ക് പുറത്ത് ഡി.എം.കെ പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ വൻ പൊലീസ് സന്നാഹം ഏർപാടാക്കിയിട്ടുണ്ട്. രക്ത സമ്മർദം താഴ്ന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.