കർണാടകയിൽ യെ​ദി​യൂ​ര​പ്പ സർക്കാർ വിശ്വാസവോട്ട് നേടി

ബം​ഗ​ളൂ​രു: കർണാടകയിൽ യെ​ദി​യൂ​ര​പ്പ നയിക്കുന്ന ബി.ജെ.പി സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. മു​ഖ്യ​മ​ന്ത ്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് പാസായത്. 106 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പിക്ക് നിയമസഭയിലുള്ളത്. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 99. ബി.െജ.പി സർക്കാറിലെ മന്ത്രിമാരുടെയും വകുപ്പുകളും കാര്യത്തിൽ അന്തിമ തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാവും.

കർണാടകത്തിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം ബി.ജെ.പിയ ാണെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ബി.െജ.പി ജനാധിപത്യ വിരുദ്ധമായി രൂപീകരിച്ച സർക്കാരാണിത്. അതിനാൽ വിശ്വാസ വോട്ടിനെ പിന്തുണക്കുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

വിമതരെ കൊണ്ടു പോയതും അവരെ പെരുവഴിയിൽ ഇറക്കി നിർത്തിയതും ബി.ജെ.പിയാണെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ബി.ജെ.പി എം.എൽ.എമാരുടെ എണ്ണം കുറക്കുന്ന നടപടിയുമായി ഞങ്ങൾ പോകില്ല. എത്രകാലം ഇവരെ കൊണ്ടു പോകാൻ നിങ്ങൾക്ക് സാധിക്കും. ജനാധിപത്യത്തെ സംരക്ഷിക്കുന്ന നടപടിയാണ് സ്പീക്കർ സ്വീകരിച്ചിട്ടുള്ളതെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.

സ്പീ​ക്ക​ർ അയോഗ്യരാക്കിയ 14 വിമത എം.എൽ.എമാരിൽ അഞ്ച് പേർ മുംബൈയിൽ നിന്ന് മടങ്ങിയെത്തിയിരുന്നു. ബൈ​ര​തി ബ​സ​വ​രാ​ജ് (കെ.​ആ​ർ പു​രം), മു​നി​ര​ത്ന (ആ​ർ.​ആ​ർ ന​ഗ​ർ), എം.​ടി.​ബി. നാ​ഗ​രാ​ജ് (ഹൊ​സ​കോ​ട്ട), എ​സ്.​ടി. സോ​മ​ശേ​ഖ​ർ (യ​ശ്വ​ന്ത്പു​ർ), ശി​വ​റാം ഹെ​ബ്ബാ​ർ (െയ​ല്ലാ​പു​ർ) എന്നിവരാണ് അർധരാത്രിയോടെ ബംഗളൂരുവിലെത്തിയത്.

യെ​ദി​യൂ​ര​പ്പ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് തേ​ടാ​നി​രി​ക്കെ കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യ​സ​ർ​ക്കാ​റി​ന്‍റെ വീ​ഴ്ച​ക്കു കാ​ര​ണ​ക്കാ​രാ​യ 14 വി​മ​ത​രെ ​കൂ​ടി കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കിയിരുന്നു. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നു​ ശേ​ഷം സ്പീ​ക്ക​ർ​ക്കെ​തി​രെ ബി.​ജെ.​പി അ​വി​ശ്വാ​സം കൊ​ണ്ടു​വ​രാ​നി​രി​ക്കെ​യാ​ണ് 11 കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ​ക്കും മൂ​ന്നു ജെ.​ഡി.​എ​സ് എം.​എ​ൽ.​എ​മാ​ർ​ക്കു​മെ​തി​രാ​യ ന​ട​പ​ടി.

ഇ​തോ​ടെ ഇ​തു​വ​രെ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട 17 പേ​ർ​ക്കും 15ാം നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി (2023 മേ​യ് 23) പൂ​ർ​ത്തി​യാ​കും​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​കി​ല്ല. എ​ന്നാ​ൽ, തീ​രു​മാ​ന​ത്തി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാം. കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ​യും ഒാ​പ​റേ​ഷ​ൻ താ​മ​ര​യി​ലൂ​ടെ​യും സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നാ​യി ബി.​ജെ.​പി​യെ സ​ഹാ​യി​ച്ച 17 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തോ​ടെ സ​ഭ​യു​ടെ അം​ഗ​ബ​ലം 208 ആ​യി. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു​ 104 പേ​രു​ടെ പി​ന്തു​ണ മ​തി. ഇ​തോ​ടെ സ്വ​ത​ന്ത്ര​ൻ ഉ​ൾ​പ്പെ​ടെ 106 പേ​രു​ടെ പി​ന്തു​ണ ബി.​ജെ.​പിക്കുണ്ട്.

നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ​യെ​ങ്കി​ലും 17 മ​ണ്ഡ​ല​ങ്ങ​ളി​ലും വി​മ​ത​രെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​പ്പി​േ​ക്ക​ണ്ട​ത്​ ബി.​ജെ.​പി​യു​ടെ ബാ​ധ്യ​ത​യാ​യി. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നു​ ശേ​ഷം സ്പീ​ക്ക​ർ രാ​ജി ന​ൽ​കി​യേ​ക്കുമെന്നും വാർത്തകളുണ്ട്.

Tags:    
News Summary - Karnataka Yeddyurappa Govt Get Trust Vote in Assembly -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.