വിദ്വേഷം പ്രചരിപ്പിച്ച ബി.ജെ.പി കർണാടക ട്വിറ്റർ പേജിന്​ വിലക്ക്​

ബംഗളൂര​ു: നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പി കർണാടകയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിന്​ 24 മണിക്കൂർ വ ിലക്ക്​. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപിച്ച ഫെബ്രുവരി 11നായിരുന്നു വിലക്ക്​.

ഡൽഹിയിൽ പോളിങ്​ പുര ോഗമിക്കുന്നതിനിടെ മുസ്​ലിം സ്​ത്രീകളെ പരിഹസിച്ച്​​ വിഡിയോ പോസ്​റ്റ്​ ചെയ്​തിരുന്നു. വോട്ട്​ ചെയ്യാൻ വരിനിൽക്കുന്ന മുസ്​ലിം സ്​ത്രീകൾ വോട്ടർ ഐഡി കാർഡുകൾ ഉയർത്തിക്കാണിക്കുന്ന വീഡിയോയാണ് പോസ്​റ്റ്​ ചെയ്​ത്.​ ‘ രേഖകൾ സൂക്ഷിച്ചുവെച്ചോ, എൻ.പി.ആറിന്​ വീണ്ടും കാണ​ിക്കേണ്ടി വരും’ എന്നായിരുന്നു പരിഹാസം.

സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഈ പോസ്​റ്റ്​ ഏറ്റുവാങ്ങിയത്. എൻ.പി.ആറിന്​ രേഖകൾ ആവശ്യമില്ലെന്ന്​ കേന്ദ്രം നിരന്തരം വ്യക്തമാക്കുന്നതിനിടെ രേഖ ആവശ്യംവരുമെന്ന്​ പ്രചരിപ്പിക്കുന്നതി​​െൻറ പ്രശ്​നവും ചിലർ ചൂണ്ടിക്കാട്ടി.

എന്നാൽ, ഇത്​ സി.എ.എ വിരുദ്ധ സമരക്കാരുടെ ആസൂത്രിത പ്രവർത്തന ഫലമായി സംഭവിച്ചതാണെന്ന്​ യുവമോർച്ച കർണാടക വൈസ്​ പ്രസിഡൻറ്​ വിനോദ്​ കൃഷ്​ണമൂർത്തി ആരോപിച്ചു. ഫെബ്രുവരി 12 മുതൽ പേജ് ട്വിറ്റർ​ പുനഃസ്​ഥാപിച്ചു.

Tags:    
News Summary - Karnataka Twitter Page-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.