ബംഗളൂരു: ടിക് ടോക് വിഡിയോ എടുക്കുന്നതിനിടെ കുളത്തിൽ വീണ് യുവതി മുങ്ങിമരിച്ചു. ബം ഗളൂരുവിൽനിന്ന് 75 കിലോമീറ്റർ അകലെയുള്ള കോലാറിലെ വേദഗിരിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കോലാർ ഗവ. കോളജിലെ ബി.എ ഒന്നാം വർഷ വിദ്യാർഥിനിയായ നാരായണപ്പയുടെ മകൾ മാലയാണ് (20) മരിച്ചത്. നവമാധ്യമ ആപ്ലിക്കേഷനായ ‘ടിക് ടോക്കി’ലേക്കായി കന്നട സിനിമയിലെ രംഗം അഭിനയിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
മൊബൈൽ ഫോണിൽ വിഡിയോ എടുക്കുന്നതിനിടെ കൃഷിക്കായി വെള്ളമെടുക്കുന്ന കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം. മാലയെ കാണാതായതോടെ മാതാപിതാക്കൾ തിരഞ്ഞെത്തിയപ്പോഴാണ് കുളത്തിലെ വരമ്പിൽ മൊബൈൽ േഫാൺ കണ്ടത്. പഠനത്തിൽ മുന്നിലായിരുന്ന മാല അടുത്തിടെയാണ് കോളജിൽനിന്ന് 10,000 രൂപയുടെ സ്കോളർഷിപ് നേടിയത്. അടുത്തിടെ തുമകുരുവിൽ ടിക് ടോക് വിഡിയോ ചിത്രീകരണത്തിനിടെ വായുവിൽ തലകുത്തനെ മറിയാൻ ശ്രമിച്ച യുവാവ് വീണ് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.