പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത മഠാധിപതി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത മതനേതാവ് ജനങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് അറസ്റ്റിൽ. കർണാടകയിലെ രാഷ്ട്രീയമായി ശക്തരായ ലിംഗായത്ത് സമുദായത്തിന്റെ മതനേതാവായ ശിവമൂർത്തി ശരണാരുവിനെയാണ് വൻ സമ്മർദ്ദത്തെത്തുടർന്ന് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിന് ആറ് ദിവസം മുമ്പ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. 64കാരനായ ശിവമൂർത്തി മുരുഗ ശരണരു പ്രധാന ലിംഗായത്ത് സെമിനാരികളിലൊന്നായ മുരുഗ മഠത്തിന്റെ തലവനാണ്.

പെൺകുട്ടികളിൽ ഒരാൾ ദലിത് വിഭാഗത്തിൽപ്പെട്ടതിനാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്‌സോ) നിയമപ്രകാരവും പട്ടികജാതി-വർഗ വിഭാഗങ്ങളെ സംരക്ഷിക്കുന്ന നിയമപ്രകാരവും പ്രതി ചേർത്തിട്ടുണ്ട്. കർണാടകയിലെ ചിത്രദുർഗ, മൈസൂരു ജില്ല മുഴുവൻ എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് അറസ്റ്റ്.

ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് പൊലീസ് അതീവ ജാഗ്രത പാലിച്ചു. അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് മഠത്തിന്റെ മുൻവാതിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുകയും പിൻവാതിലിലൂടെ പ്രതിയെ പുറത്തെത്തിക്കുകയും ചെയ്യുകയായിരുന്നു. ചിത്രദുർഗയിലെ ചള്ളക്കരെയിലെ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഓഫീസിലേക്കാണ് ഇയാളെ മാറ്റിയത്. ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടികൾ രണ്ടും മഠത്തിലെ വിദ്യാർഥിനികളായിരുന്നു. 

Tags:    
News Summary - Karnataka Seer, Charged With Raping Schoolgirls, Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.