കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ്​ പരിശോധനയിൽ​ ഇളവില്ലെന്ന്​ കർണാടക

ബംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക്​ കോവിഡ്​ പരിശോധനയിൽ ഇളവില്ലെന്ന്​ കർണാടക സർക്കാർ. 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ ഫലം നിർബന്ധമെന്ന്​ കർണാടക ആരോഗ്യമന്ത്രി ഡോ.സുധാകർ ട്വീറ്റിൽ വ്യക്​തമാക്കി. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തും കർണാടകയുടെ ട്വീറ്റിൽ ചേർത്തിട്ടുണ്ട്​.

കർണാടകം അന്തർ സംസ്ഥാന യാത്രകൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. മുൻകരുതൽ നടപടി മാത്രമാണ്​ സ്വീകരിച്ചിരിക്കുന്നത്​. കേരളത്തിൽ നിന്നുള്ളവർക്ക്​ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാണെന്ന്​ കർണാടക ആരോഗ്യമന്ത്രി വ്യക്​തമാക്കി.

കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയത്​ കാരണം വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്കും യാത്ര ചെയ്യുന്നവർ ബുദ്ധിമുട്ട്​ നേരിടുന്നുവെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക്​ കത്തയച്ചിരുന്നു.

Tags:    
News Summary - Karnataka says no concession in Covid test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.