Posted On
date_range Updated On
date_range അപകടത്തിൽപെട്ടവരുടെ ആശ്രിതർക്ക് സഹായധനം വർധിപ്പിച്ച് കർണാടക ആർ.ടി.സി
ബംഗളൂരു: അപകടത്തിൽ മരണപ്പെടുന്ന യാത്രക്കാരുടെ ആശ്രിതർക്ക് നൽകുന്ന സഹായ ധനം കർണാടക ആർ.ടി.സി മൂന്നിരട്ടിയിലേറെ വർധിപ്പിച്ചു. നഷ്ടപരിഹാര തുക മൂന്നു ലക്ഷത്തിൽനിന്ന് 10 ലക്ഷമാക്കിയാണ് വർധിപ്പിച്ചത്. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
ഇതിനായി 50 രൂപ മുതൽ 99 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് ഒരു രൂപയും 100 രൂപ മുതൽ മുകളിലുള്ള ടിക്കറ്റുകൾക്ക് രണ്ടു രൂപയും യാത്രക്കാരിൽനിന്ന് അധികമായി ഈടാക്കും. നേരത്തെ ഇത് 100 രൂപക്ക് മുകളിലുള്ള ടിക്കറ്റുകളിൽനിന്ന് ഒരു രൂപ എന്ന തോതിലാണ് ഈടാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.